ഉത്തര്‍പ്രദേശിലെ കാണ്‍പ്പൂരില്‍ മാസ്ക് ധരിക്കാത്തതിന് 100 രൂപ പിഴ അടച്ച് ഉന്നത ഉദ്യോഗസ്ഥനായ ഐജി മോഹിത് അഗര്‍വാള്‍. തനിക്ക് പിഴ വിധിക്കാന്‍ മോഹിത് അഗര്‍വാള്‍ തന്നെയാണ് ബാര പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ രാജ്നീത് സിംഗിനോട് ആവശ്യപ്പെട്ടത്.
ബാര സ്റ്റേഷനില്‍ പരിശോധനയ്ക്കിടയാണ് ഐജി മോഹിത് അഗര്‍വാള്‍ വാഹനത്തില്‍ നിന്നും മാസ്ക് ധരിക്കാതെ ഇറങ്ങി ഓഫിസറുമായി കൂടിക്കാഴ്ച്ച നടത്തി. ഉടന്‍തന്നെ മോഹിത് അഗര്‍വാള്‍ വാഹനത്തില്‍നിന്ന് മാസ്ക് എടുത്ത് ധരിച്ചു. പിന്നീട് തനിക്കു പിഴ വിധിക്കാന്‍ ഹൗസ് ഓഫീസറോട് ആവശ്യപ്പെടുകയായിരുന്നെന്നും ഐജി. 100 രൂപയാണ് ഉത്തര്‍പ്രദേശില്‍ മാസ്ക് ധരിക്കാതെ വീടിനു പുറത്തിറങ്ങിയാലുള്ള പിഴ.
പ്രതികരിക്കാൻ ഇവിടെ എഴുതുക