കൊറോണ വൈറസ് വ്യാപനത്തിന്റെ തോത് ഉയര്‍ന്നു വരികയാണെന്നും ലോക ആരോഗ്യ സംഘടന . അതേസമയം അമേരിക്കയിലുള്‍പ്പെടെ നടക്കുന്ന പ്രതിഷേധത്തില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും സംഘടന ആഹ്വാനം ചെയ്തു
കഴിഞ്ഞ ഒമ്ബത് ദിവസവും ഒരുലക്ഷം വീതം ആളുകള്‍ക്ക് പുതിയതായി രോഗബാധയുണ്ടായി. അതേസമയം കഴിഞ്ഞ ഞായറാഴ്ച മാത്രം 1,36,000 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് . നിലവില്‍ രോഗബാധിതരുടെ എണ്ണം 72 ലക്ഷത്തോളവുമായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒരു രാജ്യവും പിന്നോട്ട് പോവരുതെന്നും ആരോഗ്യ സംഘടന നിര്‍ദേശം നല്കി
എന്നാല്‍ ലോകത്തിലെ പലരാജ്യങ്ങളിലും രോഗ ലക്ഷങ്ങളില്ലാത്ത വൈറസ് ബാധിതരെ കണ്ടെത്തിയിട്ടുണ്ട് എന്നാല്‍ ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നും ലോക ആരോഗ്യ സംഘട പകര്‍ച്ചവ്യാധി വിദഗനായ വാന്‍ കോര്‍കോവ് വ്യക്തമാക്കി. അതേസമയം ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് അപൂര്‍വമായി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക