കണ്ണൂർ : കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9735 പേര്. ഇവരില്‍ 197 പേര് ആശുപത്രിയിലും 9538 പേര് വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 52 പേരും, കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 28 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 84 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 33 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ഇതുവരെ 9182 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8799 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 8297 എണ്ണം നെഗറ്റീവാണ്. 379 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക