തീയേറ്റര്‍ റിലീസ് ഉടനെങ്ങും പുനരാരംഭിക്കാന്‍ ഇടയില്ലാത്തതിനാല്‍ പല സിനിമകളും ഒടിടി ഡയറക്ട് റിലീസായി എത്താന്‍ പോകുകയാണെന്ന് വാർത്തകൾ വന്നിരുന്നു. ഇന്ത്യന്‍ സിനിമകള്‍ ഏറ്റവുമധികം എത്തുന്ന ഓവര്‍ ദ് ടോപ്പ് പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈമില്‍ ഉടന്‍ എത്താനിരിക്കുന്ന സിനിമകളില്‍ ആയുഷ്മാന്‍ ഖുറാനയും അമിതാഭ് ബച്ചനും ഒരുമിക്കുന്ന ഗുലാബോ സിതാബോയും ഒമര്‍ ലുലു സംവിധാനം ചെയ്ത മലയാളചിത്രം ധമാക്കയുമെല്ലാം ഉള്‍പ്പെടുന്നുണ്ട്.
ഗുലാബോ സിതാബോയിൽ ലഖ്നൗ സ്വദേശിയായ മിര്‍സ എന്ന ഭൂവുടമയുടെ വേഷത്തിലാണ് അമിതാഭ് ബച്ചന്റെ കഥാപാത്രം. ബാങ്കി എന്ന കഥാപാത്രത്തെയാണ് ആയുഷ്മാന്‍ അവതരിപ്പിക്കുന്നത്. ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ഗുലാബോ സിതാബോ ഒടിടി ഡയറക്ട് റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം ജൂഹി ചതുര്‍വേദിയാണ്. വിക്കി ഡോണറിനു ശേഷം ആയുഷ്മാനും പികുവിനു ശേഷം ബച്ചനും ഷൂജിത് സര്‍ക്കാരിനൊപ്പം വര്‍ക് ചെയ്യുന്ന സിനിമയാണിത്.
അതേസമയം ടെലിവിഷന്‍ പ്രീമിയറിന് ശേഷമാണ് ഒമര്‍ ലുലുവിന്റെ ധമാക്ക സ്ട്രീമിംഗിന് എത്തുന്നത്. നിക്കി ഗല്‍റാണിയും അരുണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ജനുവരി രണ്ടിന് തീയേറ്ററുകളില്‍ എത്തിയതാണ്. 15നാണ് സ്ട്രീമിംഗ് ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക