കോഹ്ലിയുടെ ലെവലിലേക്ക് അധികം വൈകാതെ ബാബർ അസം എത്തുമെന്ന് മുൻ പാക് നായകനും കഴിഞ്ഞ ദിവസം ബാറ്റിങ് കോച്ചായി അധികാരമേൽക്കുകയും ചെയ്ത യൂനിസ് ഖാൻ. ആധുനിക ക്രിക്കറ്റിലെ നമ്പർ വൺ ബാറ്റ്സ്മാന്മാനായ വിരാട് കോഹ്ലിയുമായി ഏറ്റവുമധികം താരതമ്യം ചെയ്യപ്പെടുന്ന താരമാണ് പാകിസ്താന് ബാറ്റ്സ്മാന് ബാബര്‍ ആസം. കോഹ്ലിയുടെ പിന്‍ഗാമിയാവാന്‍ ശേഷിയുള്ള താരമെന്നാണ് ബാബറിനെ പല മുന്‍ കളിക്കാരും വിശേഷിപ്പിക്കുന്നത്. ഇതിനിടെയാണ് യൂനിസ് ഖാനും ബാബറിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുന്നത്.
ഇതിഹാസ ബാറ്റ്സ്മാനായി മാറാനുള്ള എല്ലാ മിടുക്കും ബാബറിനുണ്ട്. കോഹ്ലിയുമായി ഇപ്പോള്‍ ബാബറിനെ താരതമ്യം ചെയ്യുന്നത് ഇഷ്ടമല്ല. അദ്ദേഹം കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. നിലവിലെ നമ്പര്‍ വണ്‍ ബാറ്റ്സ്മാന് കോഹ്ലി തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല. എല്ലാ ഫോര്‍മാറ്റിലും അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. യൂനിസ് പറയുന്നു.
കോഹ്ലിയെപ്പോലെ തന്നെ ബാബറും മികച്ച പ്രകടനമാണ് സമീപകാലത്തു മൂന്നു ഫോര്‍മാറ്റിലും കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് കോഹ്ലിയുടെ അതേ ലെവലില്‍ ബാബറിനെയും കാണാം. ഇനിയൊരു നാലോ അഞ്ചോ വര്‍ഷം കഴിഞ്ഞ ശേഷം ബാബറിനെ കോഹ്ലിയുമായി താരതമ്യം ചെയ്യുന്നതാവും കൂടുതല്‍ ഉചിതം. യൂനിസ് ചൂണ്ടിക്കാട്ടുന്നു.
കോഹ്ലിയെപ്പോലെ തന്നെ ലോകത്തിലെ ഏതു പിച്ചിലും തിളങ്ങാന്‍ ശേഷിയുള്ള താരമാണെന്ന് ബാബർ അസം ഇതിനകം തെളിയിച്ചിട്ടുണ്ട്. ഏകദിനം, ടി20 എന്നിവയില്‍ 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള താരമാണ് അദ്ദേഹം. ഇതിനകം പാക് ടീമിന്റെ പരിമിത ഓവർ ക്യാപ്റ്റനായും അദ്ദേഹത്തെ പി സി ബി തിരഞ്ഞെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക