കണ്ണൂർ : അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാർക്ക് ജോലിയും കൂലിയും അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഡിസ്ട്രിക്ട് പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ലോയിസ് യൂണിയൻ ആഭിമുഖ്യത്തിൽ കലക്ടറേറ്റിനു മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു .സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്തു .
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രി കഴിഞ്ഞ മാർച്ച് 24 മുതൽ കോ വിഡ് ആശുപത്രിയായി സർക്കാർ ഏറ്റെടുത്തിരുന്നു. നിലവിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരെയും മാറ്റിനിർത്തി ആരോഗ്യ വകുപ്പ് നിയോഗിച്ച പ്രത്യേക ടീമുകളെയാണ് കോവിഡ് ആശുപത്രിയിലെ ജോലിക്കായി നിയോഗിച്ചത്. ഇതിൻറെ ഫലമായി ഇരുന്നൂറിൽപ്പരം ജീവനക്കാർക്കും ഡോക്ടർമാർക്കും, 150 ടീച്ചിങ് സ്റ്റാഫിനും ജോലി വേതനം ലഭിക്കാതെ ആയി .ഇതിൽ പ്രതിഷേധിച്ചാണ് ധർണ സംഘടിപ്പിച്ചത് .
യൂണിയൻ പ്രസിഡൻറ് പി ഹരീന്ദ്രൻ അധ്യക്ഷതവഹിച്ചു സെക്രട്ടറി വി ബാലകൃഷ്ണൻ
തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക