ഡല്‍ഹി: ലോക്ക് ഡൗണിന് ശേഷം രാജ്യങ്ങൾ തുറന്നതോടെ രാജ്യാന്തര തലത്തിൽ എണ്ണവില കൂടാനും തുടങ്ങി.രാജ്യത്ത് തുടർച്ചയായി പത്താം ദിവസവും പെട്രൊളിന്റെയും ഡീസലിന്റെയും വില കൂട്ടി. പെട്രൊളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ പത്ത് ദിവസത്തിനുളളിൽ 5 രൂപ 48 പൈസയാണ് പെട്രൊളിന് രാജ്യത്ത് വർധിച്ചത്.
ഡീസലിനാകട്ടെ 5 രൂപ 51 പൈസയാണ് വർധിച്ചത്. ഇന്ധന വില വർധനവിനെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധം ഉയരുമ്പോഴാണ് വില വർധനയുമായി ഓരോ ദിവസവും കമ്പനികൾ മുന്നോട്ട് പോകുന്നത്. പുതിയ വില വർധന നിലവിൽ വന്നതോടെ കൊച്ചിയില്‍ പെട്രോൾ ഒരു ലിറ്ററിന് 76 രൂപ 99 പൈസയാണ് നൽകേണ്ടി വരിക. ഡീസലിന് 71 രൂപ 29 പൈസയും നൽകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക