കണ്ണൂര്‍: എല്ലാ ആദ്യത്തേയും മൂന്നാമത്തേയും ശനിയാഴ്ചകളില്‍ താലൂക്ക് തല ഓണ്‍ലൈന്‍ വഴിയുള്ള പൊതുജന സമ്പർക്ക പരിപാടി നടത്തുമെന്ന് ജില്ല കളക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇരിട്ടി താലൂക്ക് തലപരിപാടി കഴിഞ്ഞ ദിവസം പരീക്ഷണടിസ്ഥാനത്തില്‍ നടത്തിയിരുന്നു. അന്നു ശ്രദ്ധയില്‍പ്പെട്ട ചില പരിമിതികള്‍ കുടി കണക്കിലെടുത്ത് കുറച്ചു കുടി നല്ല രീതിയില്‍ അവ ക്രമികരിക്കും. ഓരോ പരാതിക്കാനും കൃത്യമായ സമയം നല്‍കും. പരാതി പരിഹാരം എത്ര മെച്ചപ്പെടുത്താമോ അതിനുള്ള പരിമിതികള്‍ പരമാവധി ഇല്ലാതാക്കാന്‍ ശ്രമിക്കും.
അതത് മാസത്തെ തിയ്യതികള്‍ മുന്‍കുട്ടി ജനങ്ങളെ അറിയിക്കും., പരാതിക്കാര്‍ക്ക് പ്രത്യകം ഹെല്‍പ്പ് ലൈന്‍ നമ്ബറുകള്‍ ഉണ്ടായിരിക്കും. ഇമെയില്‍, വാട്സാപ്പ്, തപാല്‍ എന്നിവ വഴി പരാതികള്‍ അയക്കാം. അക്ഷയ കേന്ദ്രങ്ങള്‍, പിആര്‍ഡി സഹായ കേന്ദ്രങ്ങള്‍, വായനശാലകള്‍ എന്നീ പ്രാദേശിക കേന്ദ്രങ്ങള്‍ വഴിയും പരാതി സ്വീകരിക്കാനുള്ള സംവിധാനങ്ങള്‍ ക്രമീകരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക