തൃശൂര്‍: സംവിധായകന് സച്ചിയുടെ നില അതീവ ഗുതുതരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തൃശൂര്‍ ജൂബിലി ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം നടുവിന് രണ്ട് ശസ്ത്രക്രിയകള്‍ ചെയ്തിരുന്നു.
ആദ്യത്തെ ശസ്ത്രക്രിയ വിജയകരമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് അനസ്തേഷ്യ നല്കിയപ്പോള് ഹൃദയാഘാതം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. അതീവ ഗുരുതരമാമെന്ന് ഡോക്ടര്‍ പറയുന്നു. സച്ചിയുടെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നാണ് വിവരം.
തിരക്കഥാകൃത്തും സംവിധായകനുമാണ് സച്ചി. 2007ല്‍ ചോക്ലേറ്റ് എന്ന സിനിമയിലൂടെ സഹതിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്ത സച്ചി 2012ല്‍ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക