ലോക്ക്ഡൗണ്‍ കാലത്ത് ടെക്കികളെല്ലാം വര്‍ക്ക് ഫ്രം ഹോം എന്ന പേരില്‍ വീട്ടില്‍ നെറ്റ്ഫ്ളിക്സും കണ്ട് അടിച്ച് പൊളിക്കുകയാണെന്ന തെറ്റിദ്ധാരണ പൊളിച്ചടുക്കുകയാണ് ലോക്ക് IT ഡൗണ്‍ എന്ന ഷോര്‍ട് ഫിലിം. വീട്ടിലെ ഉത്തരവാദിത്തങ്ങളും, കുട്ടികളുടെ കാര്യങ്ങളും, ഓഫീസിലെ ജോലിയുമെല്ലാം ഒരു പോലെ മുന്നോട്ട് കൊണ്ട് പോവാന്‍ ചക്രശ്വാസം വലിക്കുന്ന മൂന്ന് ടെക്കികളുടെയും, അവരുടെ തന്നെ ടീമിലുള്ള കെട്ട്യോളും കുട്ട്യോളും ഒന്നുമില്ലാത്ത എന്നാല്‍ പാരവെയ്പ്പിലും തൊഴുത്തില്‍ കുത്തിലും മാനേജറെ സോപ്പ് ഇടുന്നതിലും അഗ്രഗണ്യനായ നാലാമന്റെയും കഥയാണ് വെറും 9 മിനിറ്റില്‍ ജീവിതഗന്ധിയായ നര്‍മ്മത്തില്‍ ചാലിച്ച് രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. വളരെ റിലേറ്റബിള്‍ ആയ കഥാപാത്ര നിര്‍മിതി ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളില്‍ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.
സാമൂഹിക അകല നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അഭിനേതാക്കള്‍ അവരോരുടെ ഭാഗങ്ങള്‍ സ്വയം ചിത്രീകരിക്കുകയാണ് ചെയ്തത്. അനു സൂസന് ബേബി, സിജോ തോമസ്, രാഹുല്‍ നായര്‍, ദിപു ജോണ്‍ , മഞ്ജിത് കമലാസനന് , ജ്യോതിഷ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത് . അഖില്‍ സോമനാഥും, അബിഷ് ഫിലിപ്പും ചേര്‍ന്നാണ് ഇതിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചത്. അബിഷ് ഫിലിപ്പ് ആണ് ഈ ചിത്രത്തിന് സംഗീതം നല്‍കിയത്. കഥ, തിരക്കഥ, സംവിധാനം അഖില്‍ സോമനാഥ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക