ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി . ഉത്തർ പ്രാദേശിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് . ഇന്നലെ രാത്രിയാണ് സംഭവം . ഡ്രൈവർ അടക്കം ഉള്ള ആളുകളാൽ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട യുവതി രാവിലെ ജന്മ നാട്ടിൽ എത്തിയ ശേഷമാണു ഭർത്താവിന് ഒപ്പം എത്തി പരാതി നൽകിയത് . സംഭവ സമയത്ത് ബസ്സിൽ പന്ത്രണ്ടോളം യാത്രക്കാർ ഉണ്ടായിരുന്നു . സഹ യാത്രക്കാർ ഉറങ്ങുമ്പോഴാണ് സംഭവം ഉണ്ടായതെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത് . സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു . രണ്ട് പേർക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക