സംസ്ഥാനത്ത് പുതിയതായി ഏഴ് സ്ഥലങ്ങൾ ഹോട്സ്പോട്ടുകളാക്കി. മുഴുവൻ ഹോട് സ്പോട്ടുകളും കണ്ണൂർ ജില്ലയിലാണ്. ചപ്പാരപ്പടവ്, ഇരിക്കൂർ, കാങ്കോൽ-ആലപ്പടമ്പ്, കീഴല്ലൂർ, മാടായി, രാമന്തളി, പടിയൂർ എന്നിവയാണ് പുതിയ ഹോട് സ്പോട്ടുകൾ.
അതേസമയം മൂന്ന് പ്രദേശങ്ങളെ ഹോട് സ്പോട്ടിൽ നിന്ന് ഒഴിവാക്കി. കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ, മയ്യിൽ, പാട്യം എന്നിവയാണ് ഒഴിവാക്കിയത്. നിലവിൽ ആകെ 112 ഹോട് സ്പോട്ടുകളാണ് ഉള്ളത്.
സംസ്ഥാനത്ത് ഇന്ന് 118 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 67 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരും 45 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. ഇന്ന് ആറ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ മൂന്ന് പേർക്കും കണ്ണൂർ, കോട്ടയം, വയനാട് ജില്ലകളിലെ ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക