ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,516 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒറ്റ ദിവസത്തിനിടെ ഇതാദ്യമായാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3.95 ലക്ഷം (3,95,048) ആയി ഉയർന്നു. 24 മണിക്കൂറിനിടെ 375 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 12,948 ആയി. നിലവിൽ 1,68,269 പേർ ചികിത്സയിലാണ്. 2,13,831 പേർ രോഗമുക്തരായി.
മഹാരാഷ്ട്രയിൽ ആകെ രോഗികളുടെ എണ്ണം 1,24,331 ആയി. സംസ്ഥാനത്ത് ഇതുവരെ 5,893 പേർ രോഗം ബാധിച്ച് മരിച്ചത്. തമിഴ്നാട്ടിൽ ആകെ രോഗികളുടെ എണ്ണം 54,449 ആയി ഉയർന്നു. ഇതുവരെ 666 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 26,141 കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹിയാണ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത്. 1,618 മരണങ്ങളും ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ ആകെ രോഗികളുടെ എണ്ണം 26,141 ആയി ഉയർന്നു. 1,618 പേർ രോഗം ബാധിച്ച് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക