കൊവിഡ് അതിവേഗം പടര്‍ന്നുപിടിക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഒന്നായ ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം പത്തുലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം 16,851 പേര്‍ക്കാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. ഇതുവരെ 50,659 പേരാണ് കൊവിഡ് മൂലം ബ്രസീലില്‍ മരിച്ചത്.
ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 3,333 പേര്. പുതിയതായി 1.30 ലക്ഷം ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ 214 രാജ്യങ്ങളിലായി 90.38 ലക്ഷം പേരാണ് രോഗബാധിതര്‍. ഇതില്‍ 4.69 ലക്ഷം പേര് മരിക്കുകയും ചെയ്തു. 48.33 ലക്ഷം ആളുകള്‍ ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 37.35 ലക്ഷം പേരാണ് വിവിധ രാജ്യങ്ങളിലായി ചികിത്സയിലുളളത്.
ഇന്നലെ ഏറ്റവുമധികം മരണങ്ങള് നടന്നത് ബ്രസീല്‍, മെക്സിക്കോ, അമേരിക്ക, ഇന്ത്യ എന്നി രാജ്യങ്ങളിലാണ്. ബ്രസീലില്‍ 601 പേരും, ഇന്ത്യയില്‍ 426 പേരും മെക്സിക്കോയില്‍ 387 പേരും അമേരിക്കയില്‍ 267 പേരും മരിച്ചതായി വേള്‍ഡോമീറ്റേഴ്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കൊവിഡ് അതിവേഗം പടര്‍ന്നുപിടിക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഒന്നായ ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം പത്തുലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം 16,851 പേര്‍ക്കാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. ഇതുവരെ 50,659 പേരാണ് കൊവിഡ് മൂലം ബ്രസീലില്‍ മരിച്ചത്. ലോകത്ത് ഏറ്റവുമധികം പേര് കൊവിഡിനെ തുടര്‍ന്ന് മരിച്ച അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 23.56 ലക്ഷമായി.
കഴിഞ്ഞ 24 മണിക്കൂറില്‍ 26,077 പേര്‍ക്ക് രോഗം ബാധിച്ചു. ഇതുവരെ 1.22 ലക്ഷം പേരാണ് ഇവിടെ മരണമടഞ്ഞത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വലിയ കുറവാണ് അമേരിക്കയില്‍. 9.79 ലക്ഷം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ 12.54 ലക്ഷം ആളുകള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
മെക്സിക്കോയില്‍ 387 പേരും പെറു, ചിലി എന്നിവിടങ്ങളില്‍ 184 പേര് വീതവും പാകിസ്ഥാനില്‍ 119 പേരും ഇറാനില്‍ 116 പേരും റഷ്യയില്‍ 109 പേരുമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്. സ്പെയിനില്‍ ഇന്നലെ ഒരാള്‍ മാത്രമാണ് മരിച്ചത്. പുതിയതായി 334 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി.
ചൈനയില്‍ ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതിയതായി 26 പേര്‍ക്ക് രോഗം കണ്ടെത്തി. ഇതോടെ 331 പേരാണ് ചൈനയില്‍ ചികിത്സയില്‍ കഴിയുന്നത്.റഷ്യയില്‍ 5.84 ലക്ഷം, ഇന്ത്യയില്‍ 4.26 ലക്ഷം, യുകെയില്‍ 3.04 ലക്ഷം, സ്പെയിനില്‍ 2.93 ലക്ഷം, പെറുവില്‍ 2.54 ലക്ഷം, ചിലിയില്‍ 2.42 ലക്ഷം, ഇറ്റലിയില്‍ 2.38 ലക്ഷം, ഇറാനില്‍ 2.04 ലക്ഷം, ജര്‍മ്മനിയില്‍ 1.91 ലക്ഷം എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക