ഉത്ര കൊലക്കേസില്‍ നിര്‍ണ്ണായകമായ വിദഗ്ധ സമിതി റിപ്പോര്‍ട്ട്. സൂരജിന്റെ വീടിന്റെ രണ്ടാം നിലയില്‍ അണലി തനിയെ വന്ന് കയറില്ലെന്നും ഉത്രയുടെ വീടിന്റെ രണ്ടാം നിലയിലുള്ള എസി മുറിയില്‍ അഞ്ചടിയുള്ള മൂര്‍ഖനും കയറില്ലെന്നും വിദഗ്ധ സമിതി കണ്ടെത്തി.
സൂരജിനെ ഉത്രയുടെ വീട്ടിൽ എത്തിച്ച് കഴിഞ്ഞ ദിവസം വീണ്ടും തെളിവെടുപ്പ് നടത്തിയിരുന്നു. വനം വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് തെളിവെടുപ്പ് നടന്നത്. ഉത്ര കിടന്ന മുറി, കടിച്ച പാമ്പിനെ തല്ലി കൊന്ന് കുഴിച്ച് മൂടിയ സ്ഥലം, പാമ്പിനെ കൊണ്ട് വന്ന ജാർ ഒളിപ്പിച്ച വീട് എന്നിവിടങ്ങളിൽ എത്തിച്ചും തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലാണ് സൂരജിനെ എത്തിച്ചത്.
ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് മാസം മുൻപാണ് ഇയാള്‍ ഗൂഢാലോചന തുടങ്ങിയത്. സുഹൃത്തായ സുരേഷിൽ നിന്നും പാമ്പിനെ പതിനായിരം രൂപ നൽകി വാങ്ങിയാണ് കൊലപാതകം നടത്തിയത്.
ഭർത്താവ് സൂരജും പാമ്പ് പിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക