റൂബിക്ക, ലവ്ലോലിക്ക, ലൂബ്രിക്ക*
നന്നായി പടര്‍ന്ന് ഇലകളോടെ വളരുന്ന മരത്തില്‍ ഇടതൂര്‍ന്ന് കുലകളായി കായ്കള്‍ , അലങ്കാരച്ചെടിയായി വളര്‍ത്താവുന്ന ലവ്ലോലിക്കയെ പഴമായി ഉപയോഗിക്കാം.*
കേരളത്തില്‍ എവിടെയും നന്നായി വളരുന്ന ലവ് ലോലിക്ക അച്ചാറിടാന്‍ ഏറെ നല്ലതാണ്. വലിയ പരിചരണമൊന്നുമില്ലാതെ നിറയെ കായ് തരുന്ന ലവ്ലോലിക്കയെ നമ്മുടെ വീട്ടുമുറ്റത്തും നടാം. ലൂബ്രിക്ക, റൂബിക്ക എന്നും ചില സ്ഥലങ്ങളില്‍ ഇതിനു പേരുണ്ട്.
നടുന്ന രീതി*
നേരിട്ടു സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തായിരിക്കണം തൈ നടുന്നത്.
വിത്ത് പാകി തൈയുണ്ടാക്കാം, നല്ല തൈകള്‍ നഴ്സറിയില്‍ നിന്നു വാങ്ങാന്‍ ലഭിക്കും.*
രണ്ടടി സമചതുരത്തില്‍ കുഴി എടുത്ത് അതില്‍ ജൈവ വളമോ ചാണകപ്പൊടിയോ ഇട്ട് കുഴി മൂടുക. ഇതില്‍ വേണം തൈകള്‍ നടാന്‍. രണ്ടാഴ്ച തൈകള്‍ക്ക് തണല്‍ നല്‍കണം. നല്ല പരിചരണം നല്കിയാല് രണ്ടാം വര്‍ഷം കായ്ക്കാന്‍ തുടങ്ങും.
വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം പൂവിട്ടു കായ് ഉണ്ടാകും. കായ്കള്‍ കൂടുതലുണ്ടാകുമ്പോള്‍ ശിഖരങ്ങള്‍ ചാഞ്ഞ് വരും. ലവ്ലോലിക്കായ്ക്ക് ഒരു ചെറിയ നെല്ലിക്കയുടെ വലുപ്പം കാണും. മൂപ്പെത്താത്ത കായ്ക്ക് മഞ്ഞ കലര്‍ന്ന പച്ച നിറമാണ്. നന്നായി വിളഞ്ഞു പഴുത്ത് കഴിയുമ്പോള്‍ കടും ചുവപ്പ് നിറമോ കറുപ്പ് കലര്‍ന്ന പര്‍പ്പിള്‍ നിറമോ ആയിരിക്കും. ഒരു പഴത്തില്‍ രണ്ട് – മൂന്ന് വിത്തുകള്‍ കാണാറുണ്ട്. ദുര്‍ബലമായ ഞെട്ടാണ് ലവ്ലോലിക്കയുടേത്. തൊട്ടാല്‍ മതി എല്ലാം പൊഴിഞ്ഞു വീഴും.
**ഔഷധഗുണങ്ങളും നിരവധി വിഭവങ്ങളും**
നിരവധി ഔഷധ ഗുണങ്ങളാണ് ലവ്ലോലിക്കയ്ക്കുള്ളത്. കാത്സ്യം, വിറ്റാമിന്‍ ബി, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
*പുളിരസമായതിനാല്‍ അച്ചാര്‍, സലാഡ് എന്നിവയുണ്ടാക്കാന്‍ നല്ലതാണ്. ജലാംശം വളരെ കുറവായതിനാല്‍ അച്ചാറിട്ടാല്‍ ലവ്ലോലിക്ക ചുങ്ങില്ല. വെറുതെ കഴിക്കാനും ഏറെ നല്ലതാണ്.*
പ്രതികരിക്കാൻ ഇവിടെ എഴുതുക