തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി ഫലം നാളെ ഉച്ചയ്ക്ക് രണ്ടിന് പിആര്‍ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും.
www.result.kite.kerala.gov.in പ്രത്യേക പോര്‍ട്ടല്‍ വഴിയും സഫലം 2020′ മൊബൈല്‍ ആപ് വഴിയും ഫലമറിയാം. 4,22450 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
ഒരു ദിവസത്തെ ഇടവേളക്കുശേഷം രാജ്യത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചു
വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2020’ എന്നു നല്കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.
കോവിഡ് 19 പശ്ചാത്തലത്തില്‍ കുട്ടികളെ എളുപ്പം ഫലം അറിയിക്കാനായി സ്കൂളുകളുടെ ‘സമ്പൂര്‍ണ’ ലോഗിനുകളി ലും അതാത് സ്കൂളുകളുടെ ഫലമെത്തിക്കാന്‍ ഇത്തവണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക