ലോകം കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നില്ക്കുമ്പോള് ചെെനയില്‍ മറ്റൊരു പുതിയൊരു വെെറസിനെക്കൂടി കണ്ടെത്തി. ഇത് ഏറ്റവും അപകടകാരിയായി മാറിയേക്കാവുന്ന വെെറസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയൊരിനം പന്നിപ്പനി വെെറസിനെയാണ് കണ്ടെത്തിയതെന്ന് ചെെനീസ് ഗവേഷകര്‍ അറിയിച്ചു.
ശരിയായ രീതിയിലുളള മുൻകരുതല്‍ എടുത്തില്ലെങ്കില്‍ രോഗാണു ലോകമെങ്ങും പടര്‍ന്നേക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്കി.
ഇനിയും അതിവേഗം പടരും; കോവിഡ് ഇനിയും അതിരൂക്ഷമാകാനുള്ള സാധ്യതയെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
പന്നിപ്പനിയോട് സാമ്യമുളള കൂടുതല്‍ അപകടകാരിയായ മറ്റൊരിനം വെെറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മനുഷ്യരിലും ഈ രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക