ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 613 കോവിഡ് മരണങ്ങളും 24,850 കേസുകളും. ആദ്യമായാണ് ഒറ്റ ദിവസത്തിനിടെ ഇത്രയും കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 6,73,165 ആയി. ഇതുവരെ മരിച്ചവരുടെ എണ്ണം 19,268. നിലവിൽ 2,44,814 പേർ ചികിത്സയിലാണ്. 4,09,083 പേർ രോഗമുക്തരായി.
∙ മഹാരാഷ്ട്ര
മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്നു. ആകെ 2,00,064 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 8671 പേർ രോഗം ബാധിച്ച് മരിച്ചു.
∙ തമിഴ്നാട്
1,07,001 കേസുകളുള്ള തമിഴ്നാടാണ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. ഇതുവരെ 1,450 പേർ മരിച്ചു.
∙ ന്യൂഡൽഹി
മൂന്നാം സ്ഥാനത്തുള്ള ഡൽഹിയിലും രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. 97,200 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 3,004 പേർ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക