വീട്ടിൽ ഭാഗ്യം ഉണ്ടാകാനായി വീട്ടിൽ വടക്കു കിഴക്ക് ഒരു വലിയ ചട്ടിയിൽ താമര വളർത്തുക. താമര വളർത്താവുന്ന സിമന്റു ചട്ടികൾ ഇന്ന് ധാരാളമായി ലഭ്യമാണ്. നഗര പരിധിയിൽ താമസിക്കുന്നവർക്ക് താമരക്കുളം നിർമിക്കാൻ സ്ഥലപരിമിതി മൂലമുള്ള ബുദ്ധിമുട്ടിന് ഇത് പരിഹാരമാണ്.
കുബേര മൂലയിൽ (വടക്ക്, കിഴക്ക് ദിക്ക്) ഐശ്വര്യത്തിന്റെ ചിഹ്നമായ താമര നടുന്നതിലൂടെ വീട്ടിലും വ്യാപാരസ്ഥാപനത്തിലും ഐശ്വര്യം ഉണ്ടാകും. മഹാലക്ഷ്മി താമരയിലിരിക്കുന്ന ചിത്രം കണ്ടിട്ടില്ലേ? താമരയുള്ളിടത്തു ഐശ്വര്യം ഉണ്ടാകും എന്നാണ് വിശ്വാസം. ക്ഷേത്രങ്ങളിലെ കുളങ്ങളിൽ താമര നടുന്നത് ഇതേ കാരണം കൊണ്ട് കൂടിയാണ്.
ജാതക പൊരുത്തം എന്താണ്? ജാതക പൊരുത്തം നോക്കാൻ എന്തൊക്കെ വിവരങ്ങൾ ആവശ്യമാണ്? കൂടുതലറിയാം…
താമരക്കുളങ്ങളിൽ ചെറിയ ജീവികളെ ഇടുന്നതും നല്ലതാണ്. അക്വേറിയത്തിൽ സ്വർണ മൽസ്യം വളർത്തുന്നതാണ് കൂടുതൽ നല്ലത്.
വീട്ടിലെ പ്രധാന മുറിയിൽ പൂജാമുറിയിൽ ഗണപതിയുടെയും മഹാലക്ഷ്മിയുടേയും ചിത്രമോ പ്രതിമയോ സ്ഥാപിക്കുന്നത് നല്ലതാണ്. പലരും പ്രധാന വാതിലിന് പുറത്തേക്ക് നോക്കിയിരിക്കുന്ന രീതിയിലാണ് ഇത് വയ്ക്കേണ്ടത്. തമിഴ് നാട്ടിൽ വീടിന് പുറത്തു പ്രധാന വാതിലിനു നേരെ വീട്ടിലേക്കു തിരിച്ചാണ് ഗണപതിയെ വയ്ക്കുക.
വീടിനകത്ത് അക്വേറിയം വയ്ക്കുന്നത് ചെറിയ ഫൗൺഡൻ സ്ഥാപിക്കുന്നതും നല്ലതാണ്. അനക്കമുള്ള വെള്ളം പണം വരുന്നത് വർധിപ്പിക്കും. അബദ്ധത്തിൽ വെള്ളമെടുത്ത കുപ്പിയോ ഗ്ലാസ്സോ താഴെ വീണ് ഉടഞ്ഞാൽ അന്നത്തെ വരുമാനം കൂടുതലായിരിക്കും. വ്യാപാര സ്ഥാപനത്തിന് മുൻപിൽ ചിലർ സന്ധ്യക്ക് ഗണപതിക്ക് തേങ്ങാ ഉടക്കുമ്പോൾ സംഭവിക്കുന്നതും ഇത് തന്നെയാണ്.
മണിപ്ലാന്റ് ഒരു ചെറിയ ചെടി ചട്ടിയിൽ വയ്ക്കുന്നതും ധനസ്ഥിതി മെച്ചപ്പെടുത്തും. ഗെയ്റ്റിന് ഇരുവശവുമായി മേരിഗോൾഡ് പോലുള്ള ചെടികൾ വയ്ക്കുന്നത് ഐശ്വര്യത്തെ ക്ഷണിക്കാനാണ്. ഒരു കാരണവശാലും കള്ളിമുൾ ചെടികൾ ഇവിടെ വയ്ക്കരുത്.
ദശാവതാര രൂപങ്ങളും ചിത്രങ്ങളും അലങ്കാരമായി മാത്രമല്ല ഐശ്വര്യത്തിനായി ഉപയോഗിക്കാം.ചെറിയ പ്രതിമകളും രൂപങ്ങളും ഇന്ന് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ദശാവതാര വളകൾ, മലകൾ ഒക്കെ മലയാളികൾക്ക് പണ്ടേ പരിചിതമാണ്.
മുറ്റത്തു ആടുന്ന രീതിയിൽ ചരടിൽ കോർത്ത് ചെറിയ മണികൾ തൂക്കുന്നത് നമ്മുടെ ആചാരമായിരുന്നു. ഇന്ന് അത് ആളുകൾക്ക് പറഞ്ഞു കൊടുക്കേണ്ടതായി വരുന്നു. നമ്മുടെ പാരമ്പര്യത്തിന് അനുസൃതമായി പല വഴികളും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക