ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,879 പേർക്കു കൂടി രോഗം സ്ഥീരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 7,67,296 ആയി. ഒറ്റ ദിവസത്തിനിടെ 487 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 21,129 ആയി. നിലവിൽ 2,69,789 പേർ ചികിത്സയിലാണ്. ഇതുവരെ 4,76,378 പേർ രോഗമുക്തരായി.
സ്വര്‍ണക്കടത്തിന്റെ പൂട്ടഴിക്കാന്‍ അമിത് ഷാ ഇറങ്ങുന്നു; കളി ഇനി ഇന്ദ്രപ്രസ്ഥത്തില്‍
ഏറ്റവും കൂടുതൽ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയിൽ ആകെ രോഗികളുടെ എണ്ണം 2,23,724 ആയി. ഇതുവരെ മരിച്ചവരുടെ എണ്ണം 9,448. രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ ആകെ 1,22,350 കേസുകളും 1,700 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1,04,864 കേസുകളുള്ള ഡൽഹിയാണ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത്. സംസ്ഥാനത്ത് ആകെ 3,213 പേർ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക