ചെറുപുഴ: ടൗണിലെ മൂന്നുനില കെട്ടിടത്തിെൻറ മുകള്നിലയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ കാര്‍ഷിക യന്ത്രോപകരണങ്ങള്‍ വില്‍ക്കുന്ന കട കത്തിനശിച്ചു. സമീപത്തെ സ്റ്റുഡിയോയിലേക്കും തീപടര്‍ന്നു. വ്യാഴാഴ്ച ഉച്ച 12.45 ഓടെയാണ് ടൗണില്‍ പരിഭ്രാന്തി പരത്തി തീപിടിത്തമുണ്ടായത്. പന്നിയാനിക്കല്‍ ബ്രിജിത്തിെൻറ ഉടമസ്ഥതയിലുള്ള കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോസ് പവര്‍ ടൂള്‍സ് എന്ന സ്ഥാപനമാണ് കത്തിനശിച്ചത്.
ഒന്നിച്ച് നിത്യ മേനോൻ അഭിഷേക് ബച്ചൻ; ബ്രീത് ഇന്‍ ടു ദി ഷാഡോസ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു
ഞൊണ്ടിമാക്കല്‍ രാജേഷിെൻറ ഉടമസ്ഥതയിലുള്ളതാണ് കാര്‍ഷിക യന്ത്രോപകരണങ്ങള്‍ വില്‍ക്കുന്ന ഈ സ്ഥാപനം. രണ്ട് ജീവനക്കാര്‍ ഈ സമയം സ്ഥാപനത്തിലുണ്ടായിരുന്നു. കടയുടെ പിന്‍ഭാഗത്തുനിന്നു പൊട്ടിത്തെറിക്കുന്ന പോലുള്ള ശബ്ദവും പിന്നാലെ തീപടരുകയുമായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. തീയും പുകയും ഉയര്‍ന്നതോടെ ജീവനക്കാര്‍ പുറത്തേക്കിറങ്ങിയോടി. സമീപത്തെ സ്റ്റുഡിയോയിലുണ്ടായിരുന്നവരും പുറത്തേക്കിറങ്ങി. ഇവിടെയുണ്ടായിരുന്ന കമ്പ്യൂട്ടര്‍, മോണിറ്റര്‍, ഹാര്‍ഡ് ഡിസ്ക്കുകള്‍ എന്നിവ കത്തിനശിച്ചു. തീയും പുകയും കണ്ട് ഓടിയെത്തിയ വ്യാപാരികളും ചുമട്ടുതൊഴിലാളികളും ടാക്സി ഡ്രൈവര്‍മാരും തീയണക്കാന്‍ ശ്രമമാരംഭിച്ചെങ്കിലും ഫലവത്തായില്ല.
യന്ത്രഭാഗങ്ങളും ഗ്ലാസുകളും പൊട്ടിത്തെറിക്കാന്‍ തുടങ്ങിയതോടെ ചെറുപുഴ പൊലീസെത്തി സ്ഥിതിഗതി നിയന്ത്രിച്ചു. കെട്ടിടത്തിെൻറ താഴത്തെ നിലകളില്‍ സ്വകാര്യ പണമിടപാട് സ്ഥാപനവും മറ്റ് നിരവധി കടകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയുണ്ടായിരുന്നവരും സ്ഥാപനങ്ങള്‍ അടച്ച് റോഡിലേക്കിറങ്ങി. നൂറുകണക്കിനാളുകള്‍ റോഡിലും തടിച്ചുകൂടിയതോടെ ഗതാഗതം സ്തംഭിച്ചു. പെരിങ്ങോമില്നിന്ന് അഗ്നിരക്ഷാസേനയുടെ രണ്ടു യൂനിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാന്‍ ആരംഭിച്ചതോടെയാണ് പരിഭ്രാന്തിക്ക് അയവുവന്നത്. പിന്നാലെ പയ്യന്നൂരില്‍ നിന്ന് കൂടുതല്‍ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നതോടെ തീയണക്കാനായി.
ഇതിനകം തീപടര്‍ന്ന സ്ഥാപനം പൂര്‍ണമായി കത്തിനശിച്ചിരുന്നു. 45 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.
ജെഫിന് ജോസഫിെൻറ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിലും നാല് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി.
പെരിങ്ങോം ഫയര്‍ സ്റ്റേഷന് ഓഫിസര്‍ കെ.എം. ശ്രീനാഥ്, അസി. സ്റ്റേഷന് ഓഫിസര്‍ കെ.എന്‍. സന്തോഷ് കുമാര്‍, ഗ്രേഡ് അസി. സ്റ്റേഷന് ഓഫിസര്‍മാരായ സി. ശശിധരന്, കെ.കെ.വി. ഗണേശന്, സീനിയര്‍ ഫയര്‍ ആന്‍ഡ് െറസ്ക്യൂ ഓഫിസര്‍ ജി.ബി. ഫിലിപ് എന്നിവരുടെയും പയ്യന്നൂര്‍ ഫയര്‍ സ്റ്റേഷന് ഓഫിസര്‍ പി.വി. പവിത്രെൻറ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ പി. വിജയന്, കെ.എസ്. ജയരാജ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ പി.വി. ഗിരീഷ്, വി.വി. വിനീഷ്, രാഹുല്‍ കൃഷ്ണന്, ജിജേഷ് രാജഗോപാല്‍, ഡ്രൈവര്‍മാരായ കെ.വി. രാജീവന്, പി.വി. ലതേഷ്, ഹോം ഗാര്‍ഡുമാരായ ജോര്‍ജ് ജോസഫ്, കെ.സി. ഗോപാലന് എന്നിവരുടെയും നേതൃത്വത്തിലാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക