ന്യൂഡൽഹി∙ എട്ടു ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് രോഗികൾ. വൈറസ് ബാധ സ്ഥിരീകരിച്ച് മാസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പ്രകാരം 27,114 പേർക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. 519 പേർ മരിച്ചു.
തന്ത്രപ്രധാന ഓഫിസ് നിയമനങ്ങൾ ദുരൂഹം; എല്ലാം മുഖ്യമന്ത്രിയുടെ സെക്രട്ടറി അറിഞ്ഞ് ?
2,83,407 ആക്ടീവ് രോഗികളടക്കം 8,20,916 പേർക്കാണ് ഇതുവരെ കോവിഡ് കണ്ടെത്തിയത്. 5,15,386 പേർ രോഗവിമുക്തരായിട്ടുണ്ട്. 22,123 പേരാണ് ഇതുവരെ മരിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു,കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണെന്നും പോരാട്ടം അവസാനിപ്പിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്തു. ഇതുവരെ ഒട്ടറെ ത്യാഗങ്ങൾ സഹിച്ചു. ഒരിക്കൽ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതാണ്. വീണ്ടും അതു ചെയ്യാൻ പോകുകയാണ്. അതിനു നമുക്ക് സാധിക്കുമെന്നും പിണറായി വിജയൻ പോസ്റ്റിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക