കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് കുഴല്‍പ്പണവും സ്വര്‍ണവും എക്സൈസ് പിടികൂടി. 2,87,000,00 രൂപയും 20 പവന് സ്വര്‍ണവുമാണ് എക്സൈസ് പിടികൂടിയത്. കാറില്‍ കടത്തുകയായിരുന്ന കുഴല്‍ പണമാണ് എക്സൈസ് പിടികൂടിയത്.
എക്സൈസിനെ കണ്ടതോടെ വണ്ടി നിര്‍ത്താതെ പോവുകയും എക്സൈസ് വാഹനം കൊണ്ട് തടഞ്ഞാണ് ഇയാളെ പിടികൂടിയത്. വാഹനം ഓടിച്ചിരുന്ന ഉദ്യാവര്‍ സ്വദേശി ഷംസുദീനെ അറസ്റ്റ് ചെയ്തു. ഷംസുദീനെയും പിടിച്ചെടുത്ത പണത്തെയും ആദായനികുതി വകുപ്പിന് കൈമാറും
പ്രതികരിക്കാൻ ഇവിടെ എഴുതുക