കൊച്ചി പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെ മരിച്ച കന്യാസ്ത്രീയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സിസ്റ്ററുടെ മരണത്തെ തുടര്‍ന്ന് കോണ്‍വെന്റില്‍ താമസിച്ചിരുന്ന മറ്റ് സിസ്റ്റര്മാര് ഉള്‍പ്പെടെ 17 ഓളം പേരെ ക്വാറന്റീനിലാക്കി.
വൈപ്പിന്‍ കുഴുപ്പിള്ളി എസ് ഡി കോണ്‍വെന്റിലെ സിസ്റ്റര്‍ ക്ലെയറിനാണ് (73) മരണശേഷം കോവിഡ് കണ്ടെത്തിയത്.
കാഞ്ഞൂര്‍ എടക്കാട്ട് സ്വദേശിയായ സിസ്റ്റര്‍ രണ്ടര വര്‍ഷമായി കുഴുപ്പിള്ളി കോണ്‍വെന്റിലെ അന്തേവാസിയാണ്. പുറത്ത് ഒരിടത്തും പോകാറില്ല. ഹൃദയസംബന്ധമായ അസുഖത്തിനും പ്രമേഹത്തിനും ചികില്‍സയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക