സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയിൽ ആരംഭിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ച പ്ലാസ്മ ബാങ്കിൽ ഇതുവരെ അൻപതിലധികം രോഗ മുക്തർ പ്ലാസ്മ നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇനിയും ഇരുന്നൂറോളം പേർ പ്ലാസ്മ നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആശുപത്രിയിലെ രോഗികൾക്ക് പ്ലാസ്മ നൽകാനായി കോവിഡ് മുക്തരായ 22 പേർ കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിയിരുന്നു.
അഞ്ചര ലക്ഷം രൂപയുടെ കോവിഡ് മരുന്നുമായി സഹോദരന്മാര് പിടിയില്‍
സംസ്ഥാനത്ത് കോവിഡ് രോഗബാധിതരായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് പേർ കൂടി പ്ലാസ്മ തെറാപ്പിയിലൂടെ കഴിഞ്ഞ ദിവസം രോഗമുക്തരായതായി വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ഭേദമായി 14 ദിവസം മുതൽ നാല് മാസം വരെയുള്ള കാലയളവിലാണ് ഒരു വ്യക്തിയിൽ നിന്ന് പ്ലാസ്മ ശേഖരിക്കുന്നത്. ഇത് ഒരു വർഷം വരെ സൂക്ഷിച്ച് വയ്ക്കാൻ സാധിക്കും. ഇതാണ് ചികിത്സയ്ക്കായി കോവിഡ് രോഗികളിൽ ഉപയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക