തൃശ്ശൂര്‍: കോവിഡ്19 പ്രോട്ടോക്കോള്‍ പാലിക്കുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനുമായി തൃശൂര്‍ ശക്തന്‍നഗര്‍ പച്ചക്കറി, മത്സ്യ-മാംസ മാര്‍ക്കറ്റുകളിലേക്കുള്ള പ്രവേശനത്തിന് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി.
രാവിലെ മാര്‍ക്കറ്റില്‍ എത്തുന്ന വ്യാപാരികള്‍, കയറ്റിറക്ക് തൊഴിലാളികള്‍, വാഹന ഡ്രൈവര്‍മാര്‍, മൊത്ത ചില്ലറ വ്യാപാരികള്‍ എന്നിവര്‍ക്കാണ് നിയന്ത്രണം.
സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കം 364
ജൂലൈ 20 മുതല്‍ ശക്തന് നഗര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ രാവിലെ 9 മണിവരെ ടോക്കണ്‍ മുഖാന്തിരം മാത്രമേ ആളുകളെ പ്രവേശിപ്പിക്കുകയുള്ളൂ.
ജൂലൈ 21 മുതല്‍ ശക്തന് നഗര്‍ മത്സ്യ-മാംസ മാര്‍ക്കറ്റിലും രാവിലെ 8 മണിവരെ ടോക്കണ്‍ നിര്‍ബന്ധമാക്കും. നിശ്ചിത സമയത്തിന് ശേഷം മാര്‍ക്കറ്റുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കുന്നതിന് ടോക്കണ്‍ ആവശ്യമില്ല.
കോവിഡ് -19 പ്രോട്ടോക്കോള്‍ കൃത്യമായും പാലിക്കേണ്ടതാണ്. ടോക്കണ്‍ ആവശ്യമുള്ളവര്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2424192.
ശക്തമായ കാറ്റിനും തിരമാലകൾക്കും സാധ്യത; 5 ദിവസത്തേക്ക് മത്സ്യബന്ധനം പാടില്ല
അതേസമയം ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 18) 21 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേര് രോഗമുക്തരായി. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ബംഗലൂരുവില്‍ നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ വേളൂക്കര സ്വദേശികളായ ഒരേ കുടുംബാംഗങ്ങളായ സ്ത്രീ(64), പുരുഷന്(35), പുരുഷന്(73), ഒരു വയസ്സുള്ള പെണ്‍കുട്ടി, കുന്നംകുളത്ത് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട ചാവക്കാട് സ്വദേശി(34, പുരുഷന്), കൊരട്ടിയില്‍ സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ച രണ്ട് കന്യാസ്ത്രീകള്‍(51, 58) എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
വിശാഖപട്ടണ നിന്ന് വന്ന എരുമപ്പെട്ടി സ്വദേശി (30, പുരുഷന്), ജൂലൈ 7 ന് ബംഗളൂരുവില്‍ നിന്ന് വന്ന ഒല്ലൂര്‍ സ്വദേശി (26, പുരുഷന്), ജയ്പൂരില്‍ നിന്ന് വന്ന പാര്‍ളിക്കാട് സ്വദേശി (60, പുരുഷന്), ജൂണ്‍ 18 ന് ജയ്പൂരില്‍ നിന്ന് വന്ന 4 ബിഎസ്എഫ് ജവാന്മാര് (47, പുരുഷന്), (57, പുരുഷന്), (38, പുരുഷന്), (45, പുരുഷന്), ഉദയ്പൂരില്‍ നിന്ന് വന്ന ബിഎസ്എഫ് ജവാന്(30, പുരുഷന്), ജൂലൈ 3ന് കിര്‍ഖിസ്ഥാനില്‍ നിന്ന് വന്ന പുത്തൂര്‍ സ്വദേശി(23, പുരുഷന്), ജൂലൈ 10 ന് തമിഴ്നാട്ടില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശികളായ പെണ്‍കുട്ടി(13), ആണ്‍കുട്ടി(11), പുരുഷന്(50), സ്ത്രീ (42), ജൂലൈ 11 ന് ബംഗലൂരുവില്‍ നിന്ന് വന്ന പുതുക്കാട് സ്വദേശി(28, സ്ത്രീ) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 763 ആയി. ഇതുവരെ 479 പേര് രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ച 265 പേര് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 12 പേര് മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13247 പേരില്‍ 12949 പേര് വീടുകളിലും 288 പേര് ആശുപത്രികളിലുമാണ്.
ഓരോ ഫോട്ടോയും ഒരു കഥ പറയുന്നു; ഗ്ലാമർ ഫോട്ടോഷൂട്ടുമായി നടി അമല പോൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക