ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയർന്നു കൊണ്ടിരിക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക് അടുത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,724 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11,92,915 ആയി.
648 മരണം കൂടി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്തെ ആകെ മരണസംഖ്യം 28,732 ആയി.
ഇത് വരെ 7,53,049 പേർ രോഗമുക്തരായെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പിൻറെ കണക്ക്.
മഹാരാഷ്ട്ര, തമിഴ്നാട്, സംസ്ഥാനങ്ങളിലാണ് രോഗബാധിതർ കൂടുതലായുള്ളത്. 3,27, 031 കോവിഡ് ബാധിതർ മഹാരാഷ്ട്രയിലും 1,80,643 കോവിഡ് ബാധിതർ തമിഴ്നാട്ടിലും ഇതുവരെ റിപ്പോർട്ട് ചെയ്തു.
ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിലെത്തി. എന്നാൽ ഇതുവരെ സാമൂഹിക വ്യാപനമായി കാണാനാവില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക