കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ മാര്‍ഗനിര്‍ദേശങ്ങള്‍ കടുപ്പിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ഒരുലക്ഷം രൂപ പിഴ ചുമത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ലോക്ക് ഡൗണ്‍ ലംഘനം നടത്തിയാല്‍ രണ്ട് വര്‍ഷം തടവ് ശിക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ജാര്‍ഖണ്ഡില്‍ ഇതുവരെ 6485 പേര്‍ക്കാണ് രോഗം ബാധിച്ചത്.ബുധനാഴ്ച മാത്രം 45720 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിനനിരക്കാണിത്.
തമിഴ്നാട് രാജ്ഭവനില്‍ കൂട്ടത്തോടെ കോവിഡ്, 84പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
രാജ്യത്ത് ആദ്യമായി ഒറ്റദിവസം 1000 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 1129 പേരാണ് ജൂലൈ 22 ന് മാത്രം മരിച്ചത്.12,38,635 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചത്. 29,681 പേര് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക