ഭാഗ്യക്കുറി നറുക്കെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളിലാക്കി.കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ വര്‍ധിക്കുന്നതിനാലാണ് പുതിയ തീരുമാനം.
ഈ ആഴ്ചയില്‍ ചൊവ്വ (സ്ത്രീശക്തി), വ്യാഴം (കാരുണ്യ പ്ളസ്), ശനി (കാരുണ്യ) ദിവസങ്ങളില്‍ മാത്രമേ ഭാഗ്യക്കുറി ഉണ്ടാവുകയുള്ളൂ.
തുടര്‍ന്നു വരുന്ന ആഴ്ചയില്‍ തിങ്കള്‍ (വിന്‍വിന്‍), ബുധന്‍ (അക്ഷയ), വെള്ളി (നിര്‍മല്‍) ദിവസങ്ങളില്‍ ഭാഗ്യക്കുറി നടത്തും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഈ ക്രമീകരണം.
ഞായറാഴ്ചകളിലെ പൗര്‍ണമി ഭാഗ്യക്കുറി ഡിസംബര്‍ അവസാനം വരെ റദ്ദാക്കിയിട്ടുണ്ട്. അതിനാല്‍ ഞായറാഴ്ച നറുക്കെടുപ്പ് ഉണ്ടാവില്ല. നറുക്കെടുപ്പ് റദ്ദാക്കിയ മറ്റു തീയതികള്‍: 27,29, 31, ഓഗസ്റ്റ് 4, 6, 8, 10, 12, 14, 18, 20, 22, 24, 26, 28.
പ്രതികരിക്കാൻ ഇവിടെ എഴുതുക