കൊച്ചി: എറണാകുളം ജില്ലയിൽ 61 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 60 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിക്കും കളമശ്ശേരി പിഎച്ച്സിയിലെ ഒരു ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു.
കൂത്താട്ടുകുളത്ത് രോഗം സ്ഥിരീകരിച്ച മൂന്ന് പേരിൽ കുടുംബ ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകനും ഉൾപ്പെടുന്നു. ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഉത്തർപ്രദേശ് സ്വദേശിയും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനാണ് ഇയാള്‍.
അതേസമയം, ജില്ലയില്‍ ഇന്ന് 107 പേർ രോഗ മുക്തി നേടി. ഇതില്‍ എറണാകുളം സ്വദേശികളായ 100 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 2 പേരും ഇതര സംസ്ഥാനത്ത് നിന്നുള്ള 5 പേരും ഉൾപ്പെടുന്നു. ഇന്ന് 820 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.
നിരീക്ഷണ കാലയളവ് അവസാനിച്ച 504 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിലവില്‍ 865 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക