സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു. ആലപ്പുഴ പട്ടണക്കാട് സ്വദേശി ചക്രപാണിയുടെ(79 ) മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ചക്രപാണി ചികിത്സ തേടിയത്. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇടുക്കി മാമാട്ടിക്കാനം ചന്ദനപ്പുരയിടത്തില് സി വി വിജയനാണ് കോവിഡ് ബാധിച്ച് മരിച്ചത്.
61 വയസ്സായിരുന്നു. കൊച്ചി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
ഇന്നലെ രാത്രി 11.30നായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായിരുന്നു. ലേക്ക്ഷോര്‍ ആശുപത്രിയില്‍ അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക