തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോകണോ എന്ന കാര്യത്തില്‍ എന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.
വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇന്നത്ത പ്രത്യേക മന്ത്രിസഭാ യോഗം നടക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഓണ്‍ലൈനില്‍ മന്ത്രിസഭാ യോഗം ചേരുന്നത്. രാവിലെ 10നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്നും ഒരു കൊവിഡ് മരണം; ഇന്നലെ മാത്രം മരിച്ചത് 11 പേര്; മരിച്ചവരുടെ എണ്ണം 62 ആയി
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭ യോഗം ഓണ്‍ലൈനായി ചേരുന്നത് മന്ത്രിമാര്‍ക്ക് വീട്ടിലോ ഓഫിസിലോ ഇരുന്ന് യോഗത്തില്‍ പങ്കെടുക്കാം.
പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ മതിയെന്നും സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോകേണ്ടതില്ലെന്നുമാണ് നിലവിലെ ധാരണ. എന്നാല്‍ സ്ഥിതിഗതികള്‍ രൂക്ഷമായാല്‍ വീണ്ടും അടച്ചിടാന്‍ മടിക്കില്ലെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. നിയമസഭാ സമ്മേളനം മാറ്റി വച്ചിരിക്കുന്നതിനാല്‍ ധന ബില്ല് പാസാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
അടിപിടികൂടി എലികൾ, അന്തം വിട്ട് നോക്കി നിൽക്കുന്ന പൂച്ച…; വൈറലായി വീഡിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക