ന്യൂഡല്‍ഹി: സച്ചിന് പൈലറ്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ വിമതക്കൊടി ഉയര്‍ത്തിയതിന് പിന്നാലെ ഉടലെടുത്ത രാജസ്ഥാനിലെ രാഷ്ട്രീയ തര്‍ക്കത്തില്‍ ഇടപെടാൻ മായാവതിയും.
വഴിത്തർക്കം: ആറാട്ടുപുഴയിൽ നാടൻ തല്ലുകൊണ്ട് ആറാട്ട്, വീഡിയോ വൈറൽ
മുഖ്യമന്ത്രി അശോക് ഗെഹ് ലോതിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്കിയ ബിഎസ്പി അധ്യക്ഷ കോണ്‍ഗ്രസിനെതിരെ സുപ്രീംകോടതിയില്‍ പോകുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം രാജസ്ഥാനിലെ ആറ് ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെതിരെയാണ് മായാവതി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
200 അംഗ രാജസ്ഥാന് നിയമസഭയില്‍ 102 അംഗങ്ങളുടെ പിന്തുണയാണ് ഗെഹ്ലോത് അവകാശപ്പെടുന്നത്. ബിഎസ്പിയില് നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന എംഎല്‍എമാരും ഇതില്‍ ഉള്‍പ്പെടുന്നു.
സ്വർണ്ണക്കടത്ത്: ‘മെൻസ്റിയ’ കണ്ടെത്താൻ എൻഐഎയുടെ പെടാപ്പാട്
ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചതിനെതിരെ രാജസ്ഥാന് ഹൈക്കോടതിയില്‍ ബിജെപി നേതാവ് മദന്‍ ദില്‍വാര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതേ വിഷയത്തില്‍ ബിഎസ്പിയും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
‘ബിഎസ്പിക്ക് നേരത്തെ കോടതിയില്‍ പോകാമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനേയും അശോക് ഗെഹ് ലോതിനേയും ഒരു പാഠം പഠിപ്പിക്കാനുള്ള സമയത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ കോടതിയില്‍ പോകാന്‍ തീരുമാനിച്ചു’ മായാവതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക