കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന 105 വയസുകാരിക്ക് രോഗമുക്തി. അഞ്ചല്‍ സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചത് ഇരുപതാം തീയതി. സംസ്ഥാനത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയെ ചികിത്സിക്കാൻ കൊല്ലം പാരിപ്പള്ളി മെഡി. കോളജില്‍ പ്രത്യേകസംഘത്തെ തന്നെ നിയോഗിച്ചിരുന്നു.
കോവിഡ് പ്രതിരോധം; നിയന്ത്രണങ്ങൾ ലംഘിച്ച് പിടിയിലായാല്‍ അവിടെ വച്ച് തന്നെ പിഴ നല്‍കണം; നടപടികൾ ഇങ്ങനെ
സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 213 പേര്‍ക്കാണ് രോഗബാധ. മലപ്പുറം ജില്ലയില്‍ 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 67 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 54 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 49 പേര്‍ക്കുവീതവും, വയനാട് ജില്ലയിൽ 43 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 38 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 34 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 31 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 29 പേര്‍ക്കുമാണ് ഇന്ന് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക