സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങളുടെ ലംഘനത്തിന് പിടികൂടിയാല്‍ കുറ്റക്കാരില്‍ നിന്ന് ഉടനെ തന്നെ പീഴ ഈടാക്കാന്‍ തീരുമാനം.
കൊവിഡ് കേസുകള്‍ വര്‍ധിക്കുകയും സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങളും നടപടിയും കർശനമാക്കുന്നത് .
രാജ്യത്ത് ഇനി ‘അൺലോക്ക് മൂന്ന്’ ; കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മാർഗ നിർദേശങ്ങൾ ഇങ്ങനെ
കൊവിഡ് ചട്ടലംഘനത്തിന് ഇനി പിടിയിലായാല്‍ അവിടെ വച്ച് തന്നെ പിഴ നല്‍കണം. മാസ്ക് ഇല്ലെങ്കിൽ പിഴ 200 രൂപയാണ്.
സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ 200 രൂപയും, ചടങ്ങുകളിൽ ആളുകളുടെ എണ്ണം കൂടിയാൽ 500 രൂപയും ക്വാറന്റീൻ ലംഘനത്തിന് 1000 രൂപയും മാനദണ്ഡം ലംഘിച്ച് വാഹനം ഇറക്കിയാൽ 2000 രൂപയുമാണ് പിഴ.
പ്രതികരിക്കാൻ ഇവിടെ എഴുതുക