സ്വർണക്കടത്ത് കേസിൽ നിർണായക മൊഴി നൽകി സ്വപ്ന സുരേഷിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്ന സുരേഷിനൊപ്പം ചേർന്ന് ബാങ്ക് ലോക്കർ എടുത്തതെന്ന് അന്വേഷണ സംഘത്തിനു മുന്നിൽ ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകിയെന്നാണ് വിവരം.
ആശങ്കയേറുന്നു; ശക്തന് മാര്‍ക്കറ്റില്‍ നാലുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
സ്വപ്നയുടെയും ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും പേരിലുള്ള ഈ ലോക്കറിൽ നിന്നും ഒരു കോടി രൂപയും ഒരു കിലോഗ്രാം സ്വർണവും പിടിച്ചെടുത്തിരുന്നു. ഈ മൊഴി വിശ്വസനീയമെങ്കിൽ കേസിൽ നിർണായക വഴിത്തിരിവാകുമെന്നാണ് കസ്റ്റംസ് സംഘത്തിന്റെ വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക