താരമൂല്യത്തിന് പ്രാധാന്യം നൽകാതെ നല്ല കാമ്പുള്ള കഥകൾ നോക്കി മികച്ച സിനിമകൾ കണ്ടെത്താൻ മലയാളി പ്രേക്ഷകർ പഠിച്ചുകഴിഞ്ഞു. കഥയും കഥാപാത്രങ്ങളുമാണ് സിനിമക്ക് പ്രധാനം. അവിടെ മുൻനിര താരങ്ങളെന്നോ പുതുമുഖങ്ങളെന്നോ പ്രശ്നമില്ല. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിരവധി സിനിമകൾ മലയാളത്തിൽ പുറത്തിറങ്ങുന്നുണ്ട് . മികച്ച സിനിമകളെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുമുണ്ട്.
‘സംഘികളെ ആഹ്ളാദിക്കേണ്ട, ബിജെപിയിലേക്ക് ഞാനില്ല’ അഭ്യൂഹങ്ങള്‍ തള്ളി ഖുശ്ബു
പ്രവീണ്‍ രാജ് സംവിധാനം ചെയ്ത വെള്ളേപ്പത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പതിനെട്ടാം പടി താരം അക്ഷയ് രാധാകൃഷ്ണനും നൂറിന് ഷെരീഫുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി റോമയും ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നുണ്ട്. അക്ഷയ് രാധാകൃഷ്ണന്റെ സഹോദരിയുടെ വേഷമാണ് റോമയുടേത്.
പുതുമുഖം ജീവന് ലാല്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായി ഷൈന്‍ ടോം ചാക്കോയും എത്തുന്നുണ്ട്. കൈലാഷ്, സോഹന്‍ സീനുലാല്‍, വൈശാഖ് രാജന്, ശ്രീജിത്ത് രവി, സാജിദ് യഹിയ, ഫാഹിം സഫര്‍, സനിഫ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ്പി വെങ്കിടേഷ് ആണ് സംഗീതം. ബാരോഖ് ഫിലിംസിന്റെ ബാനറില്‍ ജിന്‍സ് തോമസും ദ്വാരക് ഉദയശങ്കറുമാണ് വെള്ളേപ്പം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക