മലപ്പുറം: സംസ്ഥാനത്ത് ഇന്നത്തെ മൂന്നാമത്തെ കൊറോണ മരണം കൂടി റിപ്പോർട് ചെയ്തു. മലപ്പുറം കൊണ്ടോട്ടി പെരുവള്ളൂര്‍ സ്വദേശി കോയമു ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു കോയമു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന ഇയാള്‍ പ്ലാസ്മ തെറാപ്പിക്കും വിധേയനായിരുന്നു. ശനിയാഴ്ച രാവിലെ 10.30ഓടെ മരുന്നുകളോട് പ്രതികരിക്കാതെ മരണത്തിന് കീഴടങ്ങി.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസംകൂടി ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി
കഴിഞ്ഞ മാസം 29ന് ആണ് കൊറോണ സ്ഥിരീകരിച്ചത്. പ്രമേഹം, രക്തസമ്മര്‍ദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ ഭാര്യയും മക്കളും ഉള്‍പ്പടെ പത്ത് പേര് കൊറോണ ബാധിതരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക