തിളച്ച വെള്ളത്തിന് കോറോണ വൈറസിനെ പൂര്‍ണമായും നശിപ്പിക്കാൻ സാധിക്കുമെന്ന് പുതിയ പഠനം. 72 മണിക്കൂറിനുള്ളിൽ തിളച്ച വെള്ളത്തിന് കൊറോണ വൈറസിനെ നശിപ്പിക്കാനാകും എന്നാണ് പഠനം. പഠനത്തിൽ 24 മണിക്കൂർ കൊണ്ട് റൂം ടെംപറേച്ചറിൽ 90% വൈറസും നശിക്കുന്നതായി കണ്ടു. 72 മണിക്കൂറിനുള്ളിൽ വൈറസിന്റെ 99.9 ശതമാനവും നശിക്കുമെന്നും പഠനം പറയുന്നു.
തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കോവിഡ് സ്ഥിരീകരിച്ചു
തുർക്കിയിലെ അങ്കാറ ആസ്ഥാനമായി പ്രവർത്തിക്കുന്ന റഷ്യൻ ന്യൂസ് ഏജൻസിയായ അനഡോലു ഏജൻസിയാണ് ഈ പഠനം പുറത്തുവിട്ടത്. റഷ്യയിലെ സ്റ്റേറ്റ് റിസർച്ച് സെന്റർ ഓഫ് വൈറോളജി ആൻഡ് ബയോ ടെക്നോളജി വെക്റ്ററാണ് ഇതുസംബന്ധിച്ചുള്ള പഠനം നടത്തിയത്. എന്നാൽ ചില സന്ദർഭങ്ങളിൽ ജലത്തിലും കൊറോണ വൈറസ് ജീവിക്കും. വീട്ടിലുപയോഗിക്കുന്ന മിക്ക അണുനാശിനികളും ഈ വൈറസിനെതിരെ ഫലപ്രദമാണ്. ക്ലോറിൻ അടങ്ങിയിട്ടുള്ള അണുനാശിനികൾക്ക് വെറും മുപ്പത് സെക്കൻഡ് കൊണ്ടുതന്നെ കൊറോണ വൈറസ് ഉള്ള പ്രതലം പൂർണ്ണമായും വൃത്തിയാക്കാൻ സാധിക്കും എന്നും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.
ഒക്ടോബറോടെ കോവിഡ് വാക്സിന് ജനങ്ങളില്‍ എത്തിക്കുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രി
കോവിഡിനെ ചെറുക്കാൻ വാക്സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് റഷ്യ. എന്നാൽ പരീക്ഷണങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും റഷ്യ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഒക്ടോബറോടെ വാക്സിൻ പരീക്ഷിച്ചു തുടങ്ങുമെന്നാണ് റഷ്യ അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക