ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരന് രാകേഷ് ശര്‍മ്മയുടെ ജീവിതവും സാഹസിക ദൗത്യവും ബിഗ് സ്ക്രീനിലേക്കെത്തുകയാണ്. ബയോപിക്കില്‍ നായകനാകാന്‍ ഫര്ഹാന് അക്തര്‍ എത്തുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആമിര്‍ ഖാന്, ഷാരൂഖ് ഖാന് എന്നിവരെ ഇതിനായി സമീപിച്ചിരുന്നെങ്കിലും മറ്റു പ്രൊജക്ടുകളുടെ തിരക്കുകള്‍ കാരണം അവര്‍ പിന്മാറുകയായിരുന്നു. മഹേഷ് മത്തായിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒക്ടോബറോടെ കോവിഡ് വാക്സിന് ജനങ്ങളില്‍ എത്തിക്കുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രി
രാകേഷ് ഓംപ്രകാശ് മെഹ്റയുടെ തൂഫാനിലാണ് ഫര്ഹാന് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സാരേ ജഹാസെ അച്ഛാ എന്നായിരിക്കും ബയോപിക്കിന് പേരിടുക. ഷാരൂഖിന്റെ പിന്മാറ്റത്തോടെ സാരേ ജഹാംസെ അച്ഛാ എന്ന് താല്‍ക്കാലികമായി പേരിട്ടിരുന്ന പ്രൊജക്ട് അനിശ്ചിതത്വത്തിലായിരുന്നു. പല മുൻനിര നടന്മാരും പിന്മാറിയ വേഷത്തിലേക്കാണ് ഫർഹാൻ എത്തുന്നത്. ബോളിവുഡിലെ മികച്ച അഭിനേതാക്കളിലൊരാളായ ഫര്ഹാന് അക്തറിന്റെ കരിയറിലെ മികച്ച തീരുമാനമെന്ന നിലക്കാണ് പ്രേക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.
അന്‍ജും രാജബലിയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. സിദ്ധാര്‍ഥ് റോയ് കപൂറും റോയ് കപൂര്‍ ഫിലിംസും ആര്‍എസ് വിപി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക