സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം,മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടുമുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റുമുണ്ടാകും.
ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. ഇന്നലെ ഇടുക്കിയിലെ പീരുമേട് 26 സെൻറീമീറ്ററും മൂന്നാറിൽ 23 സെന്റിമീറ്റർ മഴയുമാണ് ലഭിച്ചത്. നാളെമറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക