കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഏറ്റവും പുതിയ കോവിഡ് പരിശോധന ഫലം നെഗറ്റീവെന്ന് റിപ്പോർട്ടുകൾ. ബിജെപി അംഗമായ മനോജ് തിവാരിയാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘അമിത് ഷാ ജീയുടെ കോവിഡ് പരിശോധനഫലം വന്നുവെന്നും നെഗറ്റീവ് ആണെന്നുമാണ് തിവാരി ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് അമിത് ഷായുടെ ഭാഗത്തു നിന്നും സ്ഥിരീകരണം വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക