കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. അയ്യമ്പുഴ കൊല്ലകോട് മുണ്ടോപുരം മേരിക്കുട്ടി പാപ്പച്ചനാണ് മരിച്ചത്. 77 വയസായിരുന്നു.
കോവിഡ് രോഗം സംശയിച്ച് സ്വകാര്യ ആശുപത്രിയില്‍ നിന്നും കൊച്ചി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍ ഐ വി ലാബിലേക്കയച്ചു. കടുത്ത പ്രമേഹവും ഹൃദ്രോഗവുമുണ്ടായിരുന്ന മേരിക്കുട്ടിയെ ന്യൂമോണിയ ബാധിച്ച നിലയില്‍ ഇന്നലെ വൈകിട്ടാണ് സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലെത്തിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക