കരിപ്പൂരിലെ വിമാന ദുരന്തത്തില്‍ പൊലീസും അഗ്നിശമന സേനയുമൊക്കെ എത്തുന്നതിനു മുന്‍പ് അപകടം നടന്നയുടന്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ കരിപ്പൂരുകാര്‍ക്കും രാത്രി വൈകി രക്തബാങ്കുകള്‍ക്കു മുന്നില്‍ വരി നിന്ന മറ്റുള്ളവര്‍ക്കുമൊക്കെ അഭിനന്ദന പ്രവാഹമാണ്. അപകടത്തിൽപെട്ട രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രക്ഷാപ്രവര്‍ത്തകരോട് ക്വാറന്റീനിൽ പോകാൻ സർക്കാർ നിർദ്ദേശവും നൽകി.
വിമാനപകടം: 14 പേരുടെ നില അതീവ ഗുരുതരം; ചികിത്സയിലുള്ളത് 115 പേർ, ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇപ്പോഴിതാ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയുന്ന ഈ രക്ഷാപ്രവർത്തകരെ കേരളാ പൊലീസ് നേരിട്ട് പോയി സല്യൂട്ട് ചെയ്യുന്ന ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ സണ്ണി വെയ്ൻ. “കരിപ്പൂരിലെ രക്ഷാപ്രവർത്തകരെ കേരളാ പൊലീസ് അവരുടെ ക്വാറന്റീൻ കേന്ദ്രങ്ങളിൽ പോയി സല്യൂട്ട് ചെയ്ത് ആദരിക്കുന്നു…Big Salute” എന്ന കുറിപ്പോടെയാണ് സണ്ണി വെയ്ൻ ചിത്രം പങ്കുവച്ചിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക