കോവിഡ് 19ന് എതിരെ റഷ്യ സ്വന്തമായി വാക്സിന് വികസിപ്പിച്ചതിനെ പ്രശംസിച്ചു ശിവസേന. ശിവസേനയുടെ മുഖപത്രമായ ‘സാമ്ന’യിലെ ലേഖനത്തിലാണ് റഷ്യയെ പ്രശംസിച്ചിരിക്കുന്നത്. സ്വാശ്രയത്വം എന്നതിന്റെ ആദ്യ പാഠം റഷ്യ ലോകത്തിന് നല്കി. ‘ആത്മനിര്‍ഭര്‍’ ആയിരിക്കുന്നതിനെക്കുറിച്ച് നമ്മള് പ്രസംഗിക്കുക മാത്രമാണെന്നും ഇക്കാര്യത്തില്‍ ഇന്ത്യ റഷ്യയെ കണ്ടുപഠിക്കട്ടെ എന്നും സാമ്ന എക്സിക്യുട്ടീവ് എഡിറ്ററും ശിവസേന എംപിയുമായ സഞ്ജയ് റാവുത്ത് പറഞ്ഞു.
ടിക് ടോക്കിനു ശേഷം അലിബാബയെയും നിരോധിക്കാൻ ട്രംപ്; കൂടുതല്‍ ചൈനീസ് ആപ്പുകൾ നിരോധിച്ചേക്കും
‘ആത്മനിര്ഭറിനെപ്പറ്റി’ കേന്ദ്രം വാതോരാതെ സംസാരിക്കുമ്പോള്‍ യഥാര്‍ഥ ആത്മനിര്‍ഭര്‍ എന്താണെന്നു റഷ്യ കാണിച്ചു തന്നു. കോവിഡിന് റഷ്യ വാക്സിന് കണ്ടെത്തിയപ്പോള്‍ ലോകമെമ്പാടും അതിനെതിരെ പ്രചാരണമുണ്ടായി. ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ റഷ്യയുടെ മാതൃക പിന്തുടരുകയില്ല, അവര്‍ അമേരിക്കയുമായി പ്രണയത്തിലാണെന്നും റാവുത്ത് വിമർശിച്ചു.
കോവിഡ് സ്ഥിരീകരിച്ച രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസുമായി അയോധ്യയില്‍ ശിലാസ്ഥാപന ചടങ്ങിനിടെ വേദി പങ്കിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം ക്വാറന്റീനില്‍ പോയിരുന്നോയെന്നും റാവുത്ത് ചോദിച്ചു. മോദി സര്‍ക്കാരിലെ പല മന്ത്രിമാരും രാഷ്ട്രീയ പ്രവര്‍ത്തകരും കോവിഡ് പോസിറ്റിവ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക