മലയാളികളുടെ പ്രിയ താരം മമ്മൂട്ടിയുടെ പുത്തൻ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വര്‍ക്ക് ഔട്ടിനിടെയുള്ള തന്റെ ചിത്രം പങ്കുവച്ചതോടെ സിനിമാ താരങ്ങളുൾപ്പെടെയുള്ളവരുടെ കണ്ണുതള്ളിപ്പോയെന്നതാണ് സത്യം. യുവതാരങ്ങളെല്ലാം മമ്മൂട്ടിയുടെ ചിത്രത്തിന് കമെന്റുകളുമായി എത്തിയിട്ടുണ്ട്. താടി വച്ച് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിൽ മമ്മൂക്ക എത്തിയപ്പോൾ പലരും മറ്റൊരു കാര്യം കൂടി ശ്രദ്ധിച്ചിരുന്നു. ഫോട്ടോ തേടിപ്പോയ പലരും മമ്മൂക്കയുടെ കയ്യിലെ ഫോൺ ഏതെന്നും അന്വഷണം നടത്തി. ആരാധകർ അന്വഷിച്ച മമ്മൂക്കയുടെ കയ്യിലെ ഫോൺ ഏതാണെന്ന് അറിയാം;
ടിക് ടോക്കിനു ശേഷം അലിബാബയെയും നിരോധിക്കാൻ ട്രംപ്; കൂടുതല്‍ ചൈനീസ് ആപ്പുകൾ നിരോധിച്ചേക്കും
സാംസങ് ഗാലക്സി S20 Ultra 5G സ്മാർട്ട്ഫോണാണ് താരത്തിന്റെ കയ്യിലുള്ളത്. ഈ വർഷം മാർച്ചിനാണ് ഫോൺ വിൽപ്പനക്കെത്തിയത്. ഒക്ട-കോർ പ്രോസ്സസ്സർ ആണ് ഈ Dual സിം സ്മാർട്ഫോൺ നിർമ്മിച്ചിരിക്കുന്നത്. 12 ജിബി റാം, 128 ജിബി ഇന്റെർണൽ സ്റ്റോറേജ് എന്നിവയോടുകൂടി പുറത്തിറക്കിയിരിക്കുന്ന ഫോണിൽ 5000 എംഎ എച്ച് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 12 ജിബി റാമും 128 ജിബി അല്ലെങ്കിൽ 256 ജിബി സ്റ്റോറേജുമായാണ് S20 അൾട്ര വരുന്നത്. മൂന്ന് മോഡലുകളും കോസ്മിക് ഗ്രേ നിറത്തിലാണ് വരുന്നത്. ഗാലക്സി S20 ക്ലൗഡ് ബ്ലൂ, ക്ലൗഡ് പിങ്ക് നിറങ്ങളിലും വരുന്നു. ഗാലക്സി S20 + ക്ലൗഡ് ബ്ലൂ, കോസ്മിക് ബ്ലാക്ക് ഓപ്ഷനുകളിലും വരുന്നുണ്ട്. ഓൺലൈനിൽ 97,999 രൂപയാണ് ഫോണിന്റെ വില.
താരത്തിന്റെ ഫോട്ടോ വൈറലാകുന്ന കൂട്ടത്തിൽ S20 അൾട്രയും വൈറലാകുകയാണ്. ഇന്ന് മണിക്കൂറുകൾക്കൊണ്ട് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത ഒരേയൊരു ചിത്രം മമ്മൂക്കയുടേതാണെന്നു തന്നെ പറയാം. “ഇനീപ്പോ നമ്മള് നില്‍ക്കണോ പോകണോ” എന്നായിരുന്നു ഫോട്ടോക്ക് താഴെ നടൻ ഷറഫുദ്ദീന്റെ കമന്റ്. “ചുള്ളന് മമ്മൂക്ക”യെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. ആസിഫ് അലി, ടൊവിനോ തോമസ്, രജിഷ വിജയന്, അനു സിതാര, പാര്‍വതി നായര്‍ തുടങ്ങിയവരെല്ലാം കമെന്റുകളുമായി എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക