വാഹനാപകടത്തില്‍ 19കാരി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബുന്‍ന്ദഷെഹറില്‍ സുധീക്ഷ ഭട്ടി എന്ന പെണ്‍കുട്ടി അപകടത്തില്‍പെടാൻ കാരണക്കാരായ ബുള്ളറ്റ് ഓടിച്ചിരുന്ന രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയതത്. ഗുലാത്തി നിവാസിയായ ദീപക് സോളങ്കി, ബുലന്ദശഹര്‍ ദേഹത്ത് നിവാസിയായ രാജു എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നും ഇവരുപയോഗിച്ച റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
കേന്ദ്രം നിർണ്ണായക തീരുമാനത്തിലേക്ക്; പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയേക്കും ?
ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ ബൈക്കിലെത്തിയ ഒരു സംഘം പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും, ഇതേ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്നും കുടുംബം ആരോപണം നടത്തിയിരുന്നു. അതേസമയം, സംഭവം വാഹനാപകടം തന്നെയാണെന്നും പൂവാല ശല്യവുമായൊന്നും യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ദരിദ്ര സാഹചര്യത്തില്‍ നിന്നും പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉത്തര്‍പ്രദേശിലെ തന്നെ ഉയര്‍ന്ന മാര്‍ക്കോടെ വിജയം സ്വന്തമാക്കുകയും തുടര്‍പഠനത്തിൽ നാല് കോടി സ്കോളര്‍ഷിപ്പോടെ അമേരിക്കയിലെത്തിയ സുധീക്ഷ ഭട്ടിയുടെ അപകടമരണം വലിയ ഞെട്ടലായിരുന്നു ഉണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക