തിരുവനന്തപുരത്ത് ആറ്റില്‍ മുങ്ങി മരിച്ച ആള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ആര്യനാട് ആറ്റിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പുതുക്കുളങ്ങര തുളസിധരന് (58) നാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് തുളസീധരന്‍ ആറ്റില്‍ മുങ്ങി മരിച്ചത്.
കോവിഡ് കാലത്തെ തൊണ്ടവേദന ശ്രദ്ധിക്കാനുണ്ടോ?
അതേസമയം മലപ്പുറത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം വള്ളുവമ്പ്രം സ്വദേശിനി ആയിഷയാണ് (62) കോവിഡ് ബാധിച്ച് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു മരണം. ഇവരുടെ കുടുംബാംഗങ്ങള്‍ കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലാണ്. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മലപ്പുറം രണ്ടത്താണി സ്വദേശി മരിച്ചിരുന്നു. കോവിഡ് ബാധിച്ചുള്ള മരണസംഖ്യ കേരളത്തിലും ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക