കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭാഷഭേദമന്യേ സിനിമകളെല്ലാം ചിത്രീകരണം നിർത്തിവച്ചിരുന്നു. എന്നാൽ ഇപ്പോൾ പല ഭാഷകളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച് സിനിമകളുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. നിശ്ചലമായ ബോളിവുഡ് സിനിമകളുടെ ചിത്രീകരണങ്ങള്‍ പതിയെ ആരംഭിക്കുകയാണ്. ഇന്ത്യയില്‍ പക്ഷെ ഷൂട്ടിംഗിന് കര്‍ശന നിബന്ധനകള്‍ നിലനില്‍ക്കുകയാണ്.
മിക്ക താരങ്ങളുടെയും ചിത്രീകരണം ഇന്ത്യയിലല്ല നടക്കുന്നത്. ആമിര്‍ ഖാന് നായകനാവുന്ന ‘ലാല്‍ സിംഗ് ഛദ്ദ’ പുതിയ ഷെഡ്യൂള്‍ ആരംഭിച്ചത് തുര്‍ക്കിയില്‍ ആയിരുന്നു. തുർക്കി പ്രസിഡന്റിനൊപ്പമുള്ള സിത്രമെല്ലാം താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ നടൻ അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ലണ്ടനിലും ചിത്രീകരണം തുടങ്ങിയിരിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്യുന്ന സ്പൈ ത്രില്ലര്‍ ചിത്രം ‘ബെല്‍ ബോട്ട’ത്തിന്റെ ചിത്രീകരണമാണ് ലണ്ടനില്‍ ആരംഭിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ അക്ഷയ് കുമാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഒരിക്കൽ കോവിഡ് മുക്തി നേടിയാൽ വീണ്ടും രോഗം വരുമെന്നതിന് തെളിവില്ലെന്ന് ഐസിഎംആര്‍
ചിത്രത്തിന്റെ ക്ലാപ്പ് ബോര്‍ഡ് പിടിച്ചുകൊണ്ടുള്ള ഒരു ചെറു വീഡിയോയോടു കൂടിയാണ് അക്ഷയ് കുമാറിന്റെ പോസ്റ്റ്. ലൈറ്റ്സ്, ക്യാമറ, മാക്സ് ഓണ്‍ ആന്‍ഡ് ആക്ഷന്‍ എന്നാണ് അദ്ദേഹം പറയുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന സിനിമയാണ് ബെല്‍ ബോട്ടമെന്നാണ് സൂചന. വാണി കപൂര്‍ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഹുമ ഖുറേഷിയും ലാറ ദത്തയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Lights, Camera, Mask On and Action🎬Following all the new norms and filming on for #BellBottom! It’s a difficult time but work has to go on. Need your love and luck 🙏🏻@vashubhagnani @Vaaniofficial @humasqureshi @LaraDutta @ranjit_tiwari @jackkybhagnani @honeybhagnani pic.twitter.com/NgklPjQims
— Akshay Kumar (@akshaykumar) August 20, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക